വാഷിംഗ്‌ടൺ: ഈ വർഷത്തെ പ്രസിഡന്റ്‌സ് കമ്മീഷൻ ഓൺ വൈറ്റ് ഹൗസ് ഫെല്ലൗസ് ന്റെ വിവരങ്ങൾ പുറത്ത് വിട്ടു. 2021-22 വർഷത്തിലേക്കായ് 19 പേരെയാണ് നിയമിച്ചത്. ഇതിൽ 3 ഇന്ത്യൻ വംശജരും ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം ഇത്തവണ ഫെല്ലോഷിപ് നേടിയതിലേറെയും സ്ത്രീകളാണ്.
എൻഡിടിവി റിപ്പോർട്ട് പ്രകാരം ജോയ് ബസു, സണ്ണി പട്ടേൽ, ആകാശ് ഷാ എന്നിവരാണ് ഫെല്ലോഷിപ്ന് അർഹരായ ഇന്ത്യൻ വംശജർ.
സ്റ്റാൻഫോംഡ് യൂണിവേഴ്സിറ്റി ബിരുദാധാരിയായ ജോയ് ബസുവിനെ ജൻഡർ പോളിസി കൗൺസിലിൽ ഉൾപ്പെടുത്തി. സണ്ണി പട്ടേൽ ആകാശ് ഷാ എന്നിവരെ യഥാക്രമം ആഭ്യന്തര സുരക്ഷ വകുപ്പിലും മെഡിക്കൽ സേവന വിഭാഗത്തിലുമാണ് നിയമിച്ചിരിക്കുന്നത്.
1964ൽ പ്രസിഡന്റ് ലിൻഡൺ ബി ജോൺസൺ ആരംഭിച്ച ഫെൽലോഷിപ് പ്രോഗ്രാമിന്റെ 2022-23 വർഷത്തേക്കുള്ള അപേക്ഷകൾ നവംബർ 1 മുതൽ 2022 ജനുവരി 7 വരെ സ്വീകരിക്കും.