ഡൽഹി: വാട്സാപ്പ് മെസ്സേജിങ് പ്ലാറ്റഫോം വഴി പേയ്‌മെന്റുകൾ അയയ്ക്കുന്നതിനു ഇന്ത്യൻ ഉപയോക്താക്കൾക്ക് രൂപയുടെ ചിഹ്നം ചാറ്റ് ബോക്സിൽ ഏർപ്പാടാക്കിയതായി വ്യാഴാഴ്ച അറിയിച്ചു.
കോംപോസിറിലെ കാമറ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ 20 ദശലക്ഷത്തോളം സ്റ്റോറുകളിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ പേയ്മെന്റ് നടത്താവുന്നതാണ്. 400 ദശലക്ഷതിലധികം ഇന്ത്യക്കാർ വാട്സാപ്പ് ഉപയോഗിക്കുന്നതിനാൽ ഇന്ത്യ വാട്സാപ്പിന്റെ ഏറ്റവും വലിയ വിപണിയാകുന്നു. ഫോൺപേ, ഗൂഗ്ലെപേ, പേടിഎം, ആമസോൺപേ എന്നിവയാണ് ഇന്ത്യയിലെ വിപണിയിൽ വഹട്സപ്പിന്റെ എതിരാളികൾ.
യൂണിഫൈഡ് പയ്മെന്റ്റ് ഇന്റർഫേസ് (യുപിഐ) പ്രീതിയേകിച്ചും കോവിഡ്-19 കാലഘട്ടത്തോടെ ജനപ്രിയ മാർഗമായി ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 22 ബില്യൺ ഇടപാടുകൾ നടത്തിയ യുപിഐ, ഈ വർഷം 45 ബില്യൺ ഇടപാടുകൾ നടത്തിയേക്കും എന്നാണ് കണക്കുകൂട്ടൽ.
വാട്സാപ്പ് മുഘേന മെസ്സേജുകൾ എളുപ്പത്തിൽ അയയ്ക്കാൻ പറ്റുന്നതുപോലെ, പണം അയയ്ക്കുന്നതും ലളിതമാക്കുവാനാണ് വാട്സാപ്പ് ലക്ഷ്യമിടുന്നതെന്ന് വാട്സാപ്പ് ഇന്ത്യയുടെ പേയ്മെന്റ്സ് ഡിറക്ടറായ മനേഷ് മഹാത്മയ് പറഞ്ഞു. ഇന്ത്യയിലെ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക ഉൾപെടുത്തലും ഉറപ്പുവരുത്തുക എന്നതാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സേവനം 2018 മുതൽ വാട്സാപ്പ് പരീക്ഷണം തുടങ്ങിയിരുന്നു. പരീക്ഷണം നിയന്ത്രണ അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കുന്നതിനാൽ ഒരു ലക്ഷം ആൾക്കാരിലേക്ക് ഒതുങ്ങിയിരുന്നു.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുടെ അംഗീകാരം ലഭിച്ചതിന് ശേഷം തങ്ങളുടെ പേയ്‌മെന്റ് സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷം നവംബറിൽ വാട്സാപ്പ് പ്രഖ്യാപിച്ചിരുന്നു.