Ø മെഡ്കെയറിന്റെ നേതൃത്വത്തില്‍ ആരംഭിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന വെല്‍ത്ത് (Wellth)ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ നാലാമത്തെ ബ്രാന്‍ഡായിരിക്കും. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള കൃത്യമായ രോഗ നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍ ലഭ്യമാക്കുകയും, കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നും സമയബന്ധിതമായ ചികിത്സാ സംവിധാനങ്ങളൊരുക്കുകയും ചെയ്തുകൊണ്ട് ഇരു മേഖലയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും ഈ നീക്കം സഹായിക്കും.
ദുബായ്, 11.11.2022: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ, യുഎഇയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംയോജിത മെഡിക്കല്‍ ഹബ്ബായ ‘വെല്‍ത്ത്’ പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ആളുകളെ പ്രാപ്തരാക്കുന്നതിനും, വിട്ടുമാറാത്ത ജീവിതശൈലി രോഗങ്ങള്‍, പാരമ്പര്യരോഗങ്ങള്‍, എന്നിവ തടയാനും ഈ സംവിധാനം സഹായകമാകും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള നിരവധി ചികിത്സാരീതികള്‍ ‘വെല്‍ത്ത്’ വാഗ്ദാനം ചെയ്യും.
ദുബായ് ഡവലപ്മെന്റ്സ് ഡയറക്ടർ ജനറൽ എഞ്ചിനീയർ എസ്സ അൽ ഹജ്ജ് അൽ മൈദൂൻ, ദുബായ് ഹെൽത്ത് അതോറിറ്റി ഹെൽത്ത് റെഗുലേഷൻ സെക്ടർ സി.ഇ.ഒ ഡോ. മർവാൻ അൽ മുല്ല എന്നിവർ ആസ്റ്റര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പൻ, ഇന്റഗ്രേറ്റഡ് മെഡിസിന്‍ രംഗത്തെ വിദഗ്ധനായ ഡോ. ദീപക് ചോപ്ര, ഫംങ്ഷണല്‍ മെഡിസിനിലെ ആഗോള വിദഗ്ദനായ ഡോ. ഫ്രാങ്ക് ലിപ്‌മാൻ എന്നിവരുടെ സാന്നിധ്യത്തില്‍ ‘വെല്‍ത്ത’് ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പനും, മറ്റ് മുതിര്‍ന്ന മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള ഇന്റഗ്രേറ്റഡ് മെഡിസിന്റെ ഏറ്റവും വിശ്വസ്തരായ രണ്ട് വക്താക്കളും, വെല്‍ത്തിന്റെ പ്രധാന ഉപദേഷ്ടാക്കളുമായ ഡോ. ദീപക് ചോപ്രയും ഡോ. ഫ്രാങ്ക് ലിപ്മാനും ചേര്‍ന്ന് ക്യൂറേറ്റ് ചെയ്യുന്ന വിവിധ കോംപ്ലിമെന്ററി തെറാപ്പികള്‍ വെല്‍ത്ത് വാഗ്ദാനം ചെയ്യും.
ആസ്റ്റര്‍ ഉള്‍പ്പെടെയുള്ള മിക്ക ഹെല്‍ത്ത് കെയര്‍ സേവനദാതാക്കളും, രോഗത്തെ ചികിത്സിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണ് അവലംബിക്കുന്നതെന്ന്, വെല്‍ത്തിന്റെ ലോഞ്ചിങ്ങിനെക്കുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ചികിത്സയേക്കാള്‍ മികച്ചത് പ്രതിരോധമാണ് എന്ന എന്ന സസന്ദേശം ഉള്‍ക്കൊണ്ട്, പ്രതിരോധത്തിലധിഷ്ഠിതമായ പരിചരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, സംയോജിത ആരോഗ്യ സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകത ഞങ്ങളും തിരിച്ചറിയുന്നു. ജനങ്ങളില്‍ അവരുടെ ആരോഗ്യം സമഗ്രതോടെയും, സജീവമായും നിലനിര്‍ത്താന്‍ ആവശ്യമായ പ്രോത്സാഹനമേകുകയാണ് വേണ്ടതെന്ന് മനസ്സിലാക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
‘കോവിഡ് മഹാമാരിക്ക് ശേഷമുള്ള ലോകത്ത്, യഥാര്‍ത്ഥ സമ്പത്ത് നല്ല ആരോഗ്യമല്ലാതെ മറ്റൊന്നുമല്ലെന്ന് നമുക്കെല്ലാവര്‍ക്കും നന്നായി അറിയാം. നല്ല ആരോഗ്യവും ക്ഷേമവും നിലനിര്‍ത്താന്‍ മുന്‍ഗണന നല്‍കുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ ആസ്റ്റര്‍ ആഗ്രഹിക്കുന്നതായും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. അതുകൊണ്ടാണ് ഞങ്ങള്‍ യുഎഇയിലെ ഇന്റഗ്രേറ്റഡ് മെഡിസിന്റെ ആദ്യ ഹബ്ബായ ‘വെല്‍ത്ത്’ സൃഷ്ടിച്ചത്. ഇത് സമയബന്ധിതവും, പരമ്പരാഗതവും, ദോഷകരവുമല്ലാത്ത ആഗോള രീതി വാഗ്ദാനം ചെയ്യുന്നു. മനസ്സിനെയും, ശരീരത്തെയും പരിപോഷിപ്പിക്കുന്നതിലൂടെ വൈകാരികവും ശാരീരികവുമായ ക്ഷേമം കൈവരിക്കാനും നിലനിര്‍ത്താനും സാധിക്കുമെന്നും അലീഷ മൂപ്പന്‍ വ്യക്തമാക്കി.
വെല്‍ത്തിലെ, വെല്‍ത്ത് കാറ്റലിസ്റ്റ്, ഓരോ ആരോഗ്യ അന്വേഷകനും വ്യക്തിഗത ശ്രദ്ധയും അവരുടെ പ്രത്യേക ആവശ്യങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഒരു ചികിത്സാ പദ്ധതി ഉറപ്പുവരുത്തുന്നു. രോഗിയുടെ ആരോഗ്യ ചരിത്രം, ശീലങ്ങള്‍, സാധ്യതകള്‍, ജീവിതശൈലി, ശക്തി, ബലഹീനതകള്‍ എന്നിവ പഠിച്ച ശേഷമാണ് ഇത് രൂപപ്പെടുത്തുന്നത്.
ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും, ലോകത്തെ ഏറ്റവും സന്തോഷകരവും, സ്മാര്‍ട്ടുമായ നഗരമെന്ന അഭിലാഷം സാക്ഷാത്കരിക്കാനും ഈ എമിറേറ്റിനെ സഹായിക്കുന്നതിനായി ദുബായിക്ക് ഇന്ന് ആവശ്യമുള്ളത് വെല്‍ത്ത് വാഗ്ദാനം ചെയ്യുന്ന സംവിധാനങ്ങളാണെന്നുറപ്പുണ്ടെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ഡോ. ദീപക് ചോപ്ര പറഞ്ഞു. വെല്‍ത്തിന്റെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളായതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇവിടെയുള്ള ആളുകള്‍ക്ക് ആവശ്യമായ ബദല്‍ വാഗ്ദാനം ചെയ്യുക മാത്രമല്ല,
ആരോഗ്യമുള്ളവരായിരിക്കാനും, ജീവിതശൈലി രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുപകരം, അവയെ ലഘൂകരിക്കാനും, ഏറ്റവും പ്രധാനമായി പാരമ്പര്യമോ അല്ലാത്തതോ ആയ രോഗങ്ങള്‍ തടയാനും ഇത് സഹായിക്കുന്നു. ഏതെങ്കിലും വൈറസിനെയോ, രോഗങ്ങളെയോ, പ്രതിരോധിക്കാന്‍ ഉതകുന്ന നിലയില്‍ നമ്മുടെ മനസ്സിനെയും, ശരീരത്തെയും പ്രാപ്തമാക്കാനും ഇത് സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫങ്ഷണല്‍ മെഡിസിന്‍, ന്യൂട്രീഷന്‍ തെറാപ്പി, ആയുര്‍വേദം, യോഗ, മാനസികം, വൈകാരിക ആരോഗ്യം, കൈറോപ്രാക്റ്റിക്, റെയ്കി, ക്രയോതെറാപ്പി, ചൈനീസ് മെഡിസിന്‍, ഹോമിയോപ്പതി എന്നിവ വെല്‍ത്തിലെ പതിനഞ്ച് ചികിത്സാരീതികളില്‍ ഉള്‍പ്പെടുന്നു.
‘പുരാതന പാരമ്പര്യങ്ങളില്‍ നിന്ന് നാം നേടിയ ജ്ഞാനവും, ആധുനിക ശാസ്ത്രത്തില്‍ നിന്ന് പഠിച്ച അറിവും, നല്ല ഔഷധം എന്ന് നാം വിളിക്കുന്ന നല്ല ശീലങ്ങളും വെല്‍ത്തില്‍ മികച്ച രീതിയില്‍ സംയോജിക്കുന്നതായി ഡോ. ഫ്രാങ്ക് ലിപ്മാന്‍ പറഞ്ഞു. കോംപ്ലിമെന്ററി മോഡുകളുടെ ഒരു ശ്രേണി ഒരു കുടക്കീഴില്‍ വെല്‍ത്ത് വാഗ്ദാനം ചെയ്യും, രോഗികള്‍ക്ക് ആരോഗ്യത്തിനായി എളുപ്പത്തില്‍ പിന്തുടരാവുന്ന ഒരു മാപ്പ് നല്‍കുകയും, രോഗത്തിന്റെ മൂലകാരണങ്ങളെ എപ്പോഴും തിരിച്ചറിഞ്ഞുകൊണ്ട് പരിചരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജിസിസിയിലെയും, ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ മേഖലകളിലെയും ഏറ്റവും വിശ്വസനീയവും അംഗീകൃതവുമായ പേരുകളിലൊന്നായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുളള ദുബായിലെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത് കെയര്‍ ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പില്‍ നിന്നുള്ള ഉദ്യമമാണ് മെഡ്കെയര്‍ ഹോസ്പിറ്റല്‍സ് ആന്റ് മെഡിക്കല്‍ സെന്റേര്‍സിന്റെ നിയന്ത്രണത്തിലുള്ള വെല്‍ത്ത്.