ന്യൂസ്‌ലൻഡ്: കൊറോണ വൈറസിനെതിരെ കൂടുതൽ ആളുകൾക്ക് കുത്തിവെപ്പ് എടുക്കുന്നത് ലക്ഷ്യം വെച്ച് ന്യൂസ്‌ലൻഡ്ലെ ആരോഗ്യ പ്രവർത്തകർ നടത്തിയ വാക്‌സിൻ ജാബിൽ റെക്കോർഡ് നേട്ടം.
നിരവധി കായിക താരങ്ങളെയും സംഗീതജ്ഞരെയും പങ്കെടുപ്പിച്ച് നടത്തിയ വാക്സത്തോൺ പരിപാടി ഓൺലൈനിലും ടെലിവിഷനിലും പ്രക്ഷേപണം ചെയ്തു. എട്ടു മണിക്കൂർ നീണ്ടു നിന്നു. ഇതിന്റെ ഭാഗമായി 120000തിലധികം ഡോസുകൾ നൽകി. ഇതോടെ ഓഗസ്റ്റ് ലെ 93000 എന്ന പ്രതിദിന റെക്കോർഡ് മറികടന്നു.
പകർച്ചവ്യാധി പൂർണമായും പടരുന്നതിനു മുൻപേ കർശനമായ ലോക്ക് ഡൌൺകളിലൂടെയും കോൺടാക്ട് ട്രാക്കിങ്കളിലൂടെയും ന്യൂസ്‌ലൻഡ് സർക്കാരിന് രാജ്യത്തെ വൈറസ് മുക്തമാക്കാൻ സാധിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് ലെ ഡെൽറ്റ വെറൈന്റ് വന്നതോടെ രാജ്യം വീണ്ടും വൈറസിന്റെ പിടിയിൽ ആവുകയായിരുന്നു.
ഇതിനാലാണ് മാന്താഗതിയിലായ വാക്‌സിനേഷൻ പുനരാരംഭിച്ചത്. ന്യൂസ്‌ലൻഡ് ഇതുവരെ ഫൈസർ വാക്‌സിൻ ആണ് ഉപയോഗിച്ചിരുന്നത്. വാക്സത്തോണിന് മുൻപ് രാജ്യത്ത് 54% പേർ രണ്ടു ഡോസും 72% പേർ ആദ്യ ഡോസ് കുത്തിവെപ്പും പൂർത്തിയാക്കിയിട്ടുണ്ട്.