അബുദാബി:അബുദാബിയിലെ പ്രധാന റോഡ് ജൂൺ 30 വരെ അടച്ചിടുമെന്ന് മുന്നറിയിപ്പ്.
ഇതനുസരിച്ച് അബുദാബി സാദിയാത്ത് ദ്വീപിലെ ജാക്വസ് ചിറാക് സ്ട്രീറ്റിലെ റോഡ് മാർച്ച് 29 ശനിയാഴ്ച മുതൽ ജൂൺ 30 തിങ്കളാഴ്ച വരെ മൂന്ന് മാസത്തേക്ക് റോഡ് അടച്ചിടും. വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും വഴിമാറി സഞ്ചരിക്കുന്ന അടയാളങ്ങൾ പാലിക്കാനും AD Mobility എക്‌സിലൂടെ അറിയിച്ചു. കൂടാതെ, മാർച്ച് 30 ഞായറാഴ്ച അബുദാബിയിലെ റിയാദ് സിറ്റിയിൽ പുതിയ സിഗ്നൽ ഇന്റർസെക്ഷനുകൾ സജീവമാക്കിയിട്ടുണ്ട് .നഗരത്തിലെ റോഡ് അടിസ്ഥാന സൗകര്യങ്ങളും ഗതാഗത പ്രവാഹവും മെച്ചപ്പെടുത്തുന്നതിനായാണ് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ, (AD Mobility) ഈ റോഡ് അടച്ചിടലുകളും ഗതാഗത വഴിതിരിച്ചുവിടലുകളും പ്രഖ്യാപിച്ചിരിക്കുന്നത്.