യുഎഇ : വാർണർ ബ്രോസ്ന്റെ ലോകത്തിലെ ആദ്യത്തെ തീം ഹോട്ടൽ ഇന്ന് അബുദാബിയിലെ യാസ് ഐലൻഡിൽ അതിഥികൾക്കായി തുറക്കുന്നു.
വിനോദത്തിനും ബിസിനസ്സിനുമുള്ള മികച്ച ആഗോള ലക്ഷ്യസ്ഥാനമായി യാസ് ദ്വീപിനെ ഉയർത്തി കൊണ്ടുവരാൻ ഹോട്ടൽന് സാധിക്കുമെന്ന് മിറൽ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.
അതിഥികൾക്ക് റൂം സേവനം വാഗ്ദാനം ചെയ്യുന്ന ബഗ്സ് ബണ്ണി, റെസ്റ്റോറന്റുകളിൽ അതിഥികളെ കാത്തിരിക്കുന്ന ഡാഫി ഡക്ക്, ഹോട്ടലിനായി സൃഷ്ടിച്ച 35 ഒറിജിനൽ കണ്ടന്റ് പീസുകൾ പ്ലേ ചെയ്യുന്ന ഡിജിറ്റൽ തൂണുകൾ, കലാസൃഷ്ടികൾ നിറഞ്ഞ ഇടനാഴികൾ, പുരാവസ്തുക്കളും പ്രോപ്പുകളും ഉള്ള സ്റ്റെയർകേസ് എന്നിവയും മറ്റും ഹോട്ടൽ നെ ഏറെ വ്യത്യസ്തമാക്കുന്നു.ക്യൂരിയോ കളക്ഷൻ ബ്രാൻഡിന് കീഴിൽ ഹിൽട്ടൺനാണ് 257 മുറികളുള്ള ഈ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല.
അതേസമയം വാർണർ ബ്രദേഴ്സ് അബുദാബിക്ക് അടുത്തും യാസ് വാട്ടർവേൾഡിന് സമീപമുള്ള ഹോട്ടലിൽ താമസിക്കുന്നവർക്ക് ദ്വീപിലെ തീം പാർക്കുകളിലേക്കും സൗജന്യ പ്രവേശനം ഉറപ്പു നൽകുന്നുണ്ട്.