ദുബായ് എക്സ്പോ യിലെ ഇന്ത്യൻ പവലയിനിൽ സന്ദർശകരേറുന്നു .ഇന്ത്യയുടെ വൈവിധ്യവും നിക്ഷേപ സാധ്യതകളും പ്രതിഫലിപ്പിക്കുന്നതാണ് 450 കോടി ചെലവിൽ നിർമിച്ച എക്സ്പോ 2020 ഇന്ത്യ പവിലിയൻ .4 നിലകളിലായി 8750 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പവിലിയൻ സ്ഥിരനിർമി തിയാണ്. സ്വയം തിരിയുന്ന 600ൽ ഏറെ ഡിജിറ്റൽ ബ്ലോക്കുകൾ ചേർത്താണ് പുറംഭാഗം രൂപ കൽപന ചെയ്തത്.
ഇവിടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല മുഹൂർത്തങ്ങൾ തെളിയും.ദുബായ് എക്സ്പോയിലെ ഏറ്റവും വലിയ പവിലിയനുകളിലൊന്നാണിത്. താഴത്തെ നിലയിൽ ഇന്ത്യൻ പൈതൃകവും യോഗയുടെ മഹത്വവും വ്യക്തമാക്കുന്ന തിനൊപ്പം ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ വളർച്ചയും പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ പൈതൃക കലാരൂപങ്ങളാണ് രണ്ടാം നിലയിൽ. മെയ്ക് ഇൻ ഇന്ത്യ, പാരമ്പര്യേതര ഊർജ മേഖലയിലെ ഇന്ത്യൻ സാധ്യതകൾ തുടങ്ങിയവ 3–ാം നിലയിലുണ്ട്. ആദ്യത്തെ രണ്ടാഴ്ച ഗുജറാത്തിന്റെ വളർച്ചയും നിക്ഷേപ സാധ്യതകളും അവതരിപ്പിക്കും. തുടർന്ന് വിവിധ സംസ്ഥാനങ്ങൾക്ക് അതിന് അവസരമുണ്ട്.