വിയറ്റ്നാം: വിയറ്റ്നാമിൽ വൻ മണ്ണിടിച്ചിൽ ശക്തമായ പേമാരിക്കും, പ്രളയത്തിനും പിന്നാലെയാണ് മണ്ണിടിച്ചിലും ശക്തമായത്. അപ്രതീക്ഷിതമായി ഉണ്ടായ മണ്ണൊലിപ്പിൽ 22 സൈനികരാണ് മണ്ണിൽ അകപ്പെട്ടുപോയത്.
10 സൈനികർ മരണപ്പെട്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 12 പേരോളം ഇപ്പോഴും മണ്ണിനിടയിലാണ്. അവരെ രക്ഷപെടുത്താനായി ഊർജിതമായ രക്ഷാപ്രവർത്തനം തുടരുകയാണ്. വിയറ്റ്നാമിൽ ഇതിനോടകം തന്നെ പ്രളയത്തിലും പേമാരിയിലും പെട്ട് 70 ഓളം പേർ മരണപ്പെട്ടു.