യുഎഇയിലെ വിവിധ സ്കൂളുകൾ രണ്ട് ദിവസത്തേക്ക് ഓൺലൈൻ പഠനത്തിലേക്ക്.ഷഹീൻ ചുഴലിക്കാറ്റ് ഭീഷണിയെതുടർന്ന് യുഎഇയിലെ വിവിധ സ്കൂളുകൾ ഇന്നും നാളെയും ഓൺലൈൻ പഠനത്തിലേക്ക് മാറുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.പ്രതികൂല കാലാവസ്ഥയിൽ വിദ്യാർത്ഥികളുടെ സുരക്ഷ പരിരക്ഷിക്കുന്നതിനാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളും രാജ്യത്തെ നിലവിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ന് മുതൽ മാസ്ഫൂട്ട്, മനാമ മേഖലകളിൽ വിദൂര വിദ്യാഭ്യാസം നടപ്പാക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നാണ് എമിറേറ്റ്സ് വിദ്യാഭ്യാസ അതോറിറ്റിയുമായി ഏകോപിപ്പിച്ച് അജ്മാനിലെ അടിയന്തര, ദുരന്ത, നിവാരണസമിതി അറിയിച്ചിരിക്കുന്നത്.
ഖോർ ഫക്കൻ, കൽബ, ദേബ അൽ ഹിസ്ൻ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ട് ദിവസത്തേക്ക് ഓൺലൈൻ പഠനത്തിലേക്ക് നീങ്ങുമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയും (SPEA) പ്രഖ്യാപിച്ചു.ഹത്ത സ്കൂളുകളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഓൺലൈൻ പഠനത്തിലേക്ക് മാറുമെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.