ദുബായ് :വടകര NRI കുടുംബാംഗം അംഗം രാമചന്ദ്രൻ കുളമുള്ളതിൽ 37 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്.നാട്ടിലേക്ക് മടങ്ങുന്ന രാമചന്ദ്രൻ കുളമുള്ളതിലിന് വടകര നൃ കുടുംബം എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി.വടകര കുടുംബത്തിന്റെ സ്നേഹോപഹാരം : കെ പി. ഭാസ്കരൻ, പ്രസിഡന്റ് ഇക്ബാൽ ചെക്കിയാട്, സെക്രട്ടറി രമൽ നാരായണൻ, ട്രഷറർ മുഹമ്മദ് ഏറാമല, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന് കൈമാറി.രാമചന്ദ്രൻ കുളമുള്ളതിൽ മറുപടി പ്രസംഗം നടത്തി.