ദുബൈ : യൂണിയൻ പ്രോപ്പർട്ടീസ്, ഐകോണിക്ക് റിയൽ എസ്റ്റേറ്റ് ഡെവലോപെർസ് തങ്ങളുടെ ഏറ്റവും വലിയ വായ്‌പയായ 70 മില്യൺ ദിർഹം വിജയകരമായി അടച്ചു തീർത്തതായി പ്രഖ്യാപിച്ചു. ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ മെച്ചപ്പെടുത്തുന്നതിനും ബാങ്കിങ് മേഖലയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതും ലക്ഷ്യമിട്ട് കഴിഞ്ഞ ഓഗസറ്റിലാണ് സമഗ്ര വായ്‌പ പുനഃസംഘടന പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ ഭാഗമായാണ് ഈ വായ്‌പ വിജയകരമായി പൂർത്തിയാക്കിയത്.
“വലിയ സ്വത്ത് അടിത്തറയും അതിശയകരമായ പ്രവർത്തനങ്ങളും ഉള്ള ശക്തമായ ഗ്രൂപ്പാണ് യൂണിയൻ പ്രോപ്പർട്ടീസ്. വിപണി സാഹചര്യങ്ങളെ വെല്ലുവിളിച്ചിട്ടും ഞങ്ങൾ ഞങ്ങളുടെ സാമ്പത്തിക പ്രതിബദ്ധതകളെ മാനിക്കുകയും ഞങ്ങളുടെ കമ്പനിയുടെ കടം കൃത്യസമയത്ത് നൽകാനുള്ള കഴിവ് ഉറപ്പ് നൽകുകയും ചെയ്യുന്നു” എന്ന് ഡയറക്ടർ ബോർഡ് ചെയർമാൻ ഖലീഫ ഹസ്സൻ അൽ ഹമ്മദി പറഞ്ഞു.
ഞങ്ങളുടെ സമഗ്രമായ കടം പുനസംഘടന പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന്റെ ഫലമായി 2020 സെപ്റ്റംബർ മുതൽ മൂന്ന് മാസ കാലയളവിൽ ഗ്രൂപ്പിന്റെ പ്രവർത്തന ചെലവ് കഴിഞ്ഞ വർഷത്തേക്കാൾ 35% കുറച്ചതായും അദ്ദേഹം പറഞ്ഞു.