ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഡ്രോണ്‍ ചട്ടത്തിലൂടെ രാജ്യത്ത് എയര്‍ ടാക്‌സി സര്‍വീസ് യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രം പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അന്താരാഷ്ട്ര തലത്തില്‍ എയര്‍ ടാക്‌സികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
പുതിയ ഡ്രോണ്‍ ചട്ടത്തിലൂടെ ഊബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്ക് സമാനമായി എയര്‍ ടാക്‌സികള്‍ വായുവിലൂടെ പറക്കുന്നത് കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.











