ഇന്ത്യയിൽ എക്സ്പോ നടത്താൻ ശ്രമിക്കുമെന്നും തിരികെ ഡൽഹിയിലെത്തിയാൽഇക്കാര്യത്തിനാകുംതാൻആദ്യപരിഗണന നൽകുകയെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. എക്സ്പോകൾ സംഘടിപ്പിക്കുന്ന രാജ്യാന്തര സംഘടനയായ ( ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ് പോസിഷൻസ്) പട്ടികയിൽ ഇന്ത്യ ഇല്ലെന്ന വിവരം തന്റെ ശ്രദ്ധയിൽപ്പട്ടി രുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ് എക്സ്പോ പോലെയോ അതിലും വിപുലമായോ എക്സ്പോ നടത്താൻ ഇന്ത്യ ശ്രമിക്കും. സമയമാകുമ്പോൾ ഇക്കാര്യത്തിൽ വേണ്ട സത്വര നടപടികൾ ഇന്ത്യ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇക്കും ഇന്ത്യക്കും പൊതുവായി ഒട്ടേറെ കാര്യങ്ങളുണ്ട്. ഇരു രാജ്യങ്ങളുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ളശ്രമമാണ്നടത്തുന്നത്.
തുകൽബിസിനസ്, വസ്ത്രമേഖല, ഭക്ഷ്യ മേഖല, പുരനുപയോഗിക്കാവുന്ന ഉൗർജമേഖല, മരുന്ന് നിർമാണം എന്നിവയിലെല്ലാം ഇന്ത്യക്ക് വൻ സാധ്യതയാണുള്ളത്. സംശുദ്ധ ഉൗർജം, കാലാവസ്ഥാ വ്യതിയാനംതുടങ്ങിയമേഖലകളിൽയുഎഇയുമായിഏറ്റവുമടുത്തു സഹകരിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.