മക്ക: ഉംറ സർവീസ് പുനഃസ്ഥാപിക്കുന്നതിനായി നവംബർ ഒന്നുമുതൽ സൗദിക്ക് പുറത്തുനിന്നുമുള്ള വിശ്വാസികൾക്കും അനുമതിനൽകുന്നത്തിന്റെ ഭാഗമായി 531 ഉംറ കമ്പനികൾ ഇതിനായി രംഗത്ത് വന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും, തീർത്ഥടകരുടെ സുരക്ഷയും ഉറപ്പ് വരുത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിച്ചുവരുന്നു.
ഇതിനായി ജീവനക്കാർക്ക് വിവിധ പരിശീലനം പരിപാടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. 531 സൗദി കമ്പനികളും, 6500ലധികം വിദേശ ഉംറ ഏജന്റമാരും പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു. 32 സൈറ്റുകളും, 1200 ലധികം ഹോട്ടലുകളും സജ്ജീകരിച്ചു. മക്കയിൽ 270,000 മുറികളും, മദീനയിൽ 75,000 മുറികളും സജ്ജീകരിചിട്ടുണ്ട്.14,000 യുവാക്കളും, സ്ത്രീകളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ 10 ബില്യൺ റിയാൽ നേടാനാകുമെന്നാണ് പ്രതീക്ഷിയെന്നും അധികൃതർ അറിയിച്ചു.