ദുബൈ: ഫുട്‌ബോൾ രംഗത്തെ മികവിനായി UEFA യുവേഫയുമായി കൈകോർത്തുകൊണ്ട് ദുബൈ സ്പോർട്സ് കൗൺസിൽ ചർച്ച നടത്തി. യുവേഫ ഡയറക്ടർ സോറാൻ ലകോവിച്ച് നേരിട്ടെത്തിയാണ് ചർച്ച നടത്തിയത്. നിലവിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
യുഎഇയുടെ ഫുട്‌ബോൾ വളർച്ചയ്കായി യുവേഫയുടെ വിദഗ്ധ പരിശീലകാരുടെ സേവനം ഉപയോഗപ്പെടുത്തും. സ്പോർട്സ് കൗണ്സില് സെക്രട്ടറി ജനറൽ സഈദ് ഹരെബ് അസിസ്റ്റന്റ് സെക്രട്ടറി നാസർ അമൻ അൽ റഹ്മാ എന്നിവർ ചേർന്ന് ലകോവിച്ചിനെ സ്വീകരിച്ചു.
                                










