യു.എ.ഇ: കിഴക്ക്, വടക്കുകിഴക്ക് നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റ് രാജ്യത്തിന്റെ അടുത്ത് എത്തിയതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും താപനില കുറഞ്ഞ് കുറഞ്ഞ് വരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അൽ ഐൻ മേഖലയിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഇവിടത്തെ റക്ന പ്രദേശത്ത് ഞാറാഴ്ച _2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. താപനില കുറയുന്നത് മൂലം ഇവിടത്തെ വെള്ളം ഐസായി മാറിയിരിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കൊടും ശൈത്യത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്. കുറ്റിച്ചെടികളിലും വാഹനങ്ങളിലും റോഡുകളിലും തുടങ്ങി ടാങ്കിലെ വെള്ളം വരെ ഐസായിമാറിയ വീഡിയോകളും ചിത്രങ്ങളും ആണ് പങ്കുവെച്ചിരിക്കുന്നത്.
വരും ദിവസങ്ങളിലും താപനില കുറഞ്ഞ് വരാനുള്ള സാധ്യതകൾ ഏറിവരികയാണ് എന്നും നാഷണൽ സെന്റർ ഓഫ് മെറ്ററോളജി വിഭാഗം അധികൃതർ അറിയിച്ചു