അബുദാബി : പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാന്റെ നേത്രത്തിൽ യുഎഇ ഫുട്ബോൾ അസോസിയേഷൻ 2020 നവംബർ 4 മുതൽ 18 വരെ മൂന്ന് ഏഷ്യൻ ടീമുകളുടെ പരിശീലന ക്യാമ്പുകൾ നടത്തും.
2022 ലെ ലോകകപ്പിനും 2023 എ.എഫ്.സി ഏഷ്യൻ കപ്പിനും മുമ്പുള്ള ഏഷ്യൻ യോഗ്യതാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിനായി താജിക്കിസ്ഥാൻ, സിറിയ, ലെബനൻ എന്നീ ദേശീയ ഫുട്ബോൾ ടീമുകക്ക് വ്യത്യസ്ത തരം പരിശീലനം നൽകുകയും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ സംഘടിപ്പികുക്കയും കളിക്കുകയും ചെയ്യും.