ദുബൈ: യു.എ.ഇയുടെ ചില വടക്കൻ പ്രദേശങ്ങളിൽ ഇന്ന് മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു.ആകാശം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. തിങ്കളാഴ്ച രാവിലെയും ഈയവസ്ഥ തുടർന്നേക്കാം. ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതാകും. ചില ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.രാത്രിയിൽ തെക്കുകിഴക്ക് നിന്ന് കാറ്റ് വീശും. ഇത് ചിലപ്പോൾ 40 കിലോമീറ്റർ വരെ വേഗത്തിലായേക്കും. ചിലപ്പോൾ പൊടിപടലങ്ങളും ഉണ്ടായേക്കും.
ദുബൈയിൽ ഇന്ന് പകൽ സമയ താപനില 33° സെൽഷ്യസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.