അബുദാബി : യുഎഇ സന്ദർശനത്തിനായി അബുദാബിയിലെത്തി ഉസ്ബെക്കിസ്ഥാൻ വിദേശ വ്യപാര നിക്ഷേപ മന്ത്രി സർദേർ ഉമുർസാകോവിനെയും ഖസർ അൽ വത്താനിലെ അദ്ദേഹത്തിന്റെ പ്രതിനിധിയെയും ഉപപ്രധാനമന്ത്രി ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
നിക്ഷേപം വാണിജ്യം എന്നി മേഖലയിൽ ഇരു രാജ്യങ്ങളുടെയും പരസ്പര സഹകരണത്തെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ശക്തി പെടുത്തുന്നതിനും വേണ്ട നടപടിക്രമങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയത്തിലും ഇരുവരും ചർച്ച നടത്തി.
യുഎഇയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വളരുമെന്നും ഇരു രാഷ്ട്രങ്ങളുടെയും നേതൃത്വത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ നേടിയെടുക്കാമെന്നും ഉമുർസകോവ് ഖസ്ർ അൽ വത്താനിലെ വിഐപി അതിഥി പുസ്തകത്തിൽ ഒരു അദ്ദേഹം കുറിച്ചു.