യു.എ.ഇ. 49ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ എമിറേറ്റുകളിൽ നടപ്പാക്കിയ ട്രാഫിക് പിഴ ഇളവുകളുടെ കാലാവധിയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുമായി ആഭ്യന്തര മന്ത്രാലയങ്ങൾ.
ചില എമിറേറ്റുകളിൽ ഇതിനോടകം കാലാവധി കഴിഞ്ഞിരിക്കുന്നു. എന്നാൽ ചിലയിടങ്ങളിൽ ഇത് പുതുക്കി നൽകിയിട്ടുമുണ്ട്. എമിറേറ്റുകളിലെ അതാത് പോലീസ് അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പുകൾ, വെബ്സൈറ്റ് എന്നിവയിലൂടെ പിഴകൾ അടക്കാവുന്നതാണ്.
ഷാർജ_ ഡിസംബർ 2മുതൽ ആണ് 50% പിഴയിളവ് ഉണ്ടായിരുന്നത്. ജനുവരി_19 വരെയുള്ള പിഴകൾക്ക് മാത്രമായിരിക്കും ഇളവുകൾ ലഭ്യമാകുന്നതാണ്.
അജ്മാൻ_ നവംബർ23 മുതലാണ് പിഴവുകൾക്ക് 50% ഇളവുകൾ നൽകിയിരുന്നത്. ജനുവരി_15 വരെയാണ് ഇളവുകൾ ലഭ്യമാവുക.
ഫുജൈറ_ ഡിസംബർ 1 മുതൽ ജനുവരി_15 വരെയുള്ള പിഴകൾക്ക് 50% ഇളവുകൾ ലഭ്യമാകുന്നതാണ്.
അബുദാബി: പിഴയടക്കുന്നതിനുള്ള ദിവസങ്ങളെ അപേക്ഷിച്ച് ആയിരിക്കും പിഴ ഇളവുകൾ ലഭ്യമാകുന്നത്. നിയമലംഘനം നടത്തി 60 ദിവസത്തിനുള്ളിൽ പിഴ നൽകുന്നവർക്ക് 35% ഇളവ് ലഭ്യമാണ്. അതിന് ശേഷം 25% മാത്രം ഇളവ് ലഭ്യമാകുന്നതാണ്. ഇളവുകൾക്കുള്ള കാലാവധിയെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇത് വരെ നിശ്ചയിച്ചിട്ടില്ല.