യുഎഇ: വർഷം 2050-യോടെ കാർബൺ ന്യൂട്രേലിറ്റി കൈവരിക്കുന്നതിനായി പുതിയ പ്രൊജക്റ്റ് മുന്നോട്ട് വെച്ച് യുഎഇ.
യുഎഇ വൈസ് പ്രസിഡന്റും ദുബായ് പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആണ് പുതിയ പ്രൊജക്റ്റ് ന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ലക്ഷ്യത്തിലെത്തുന്നതിനായി രാജ്യത്തെ സ്ഥാപനങ്ങളോട് ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2050 വർഷം യുഎഇ-യിൽ 600 ബില്യൺ ദിർഹത്തിലധികം വരുന്ന ശുദ്ധവും റീന്യൂബിൾ എനർജി “കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിൽ ആഘോളപങ്ക് ” എന്ന പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കാനാകുമെന്ന് അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു.
നെറ്റ് 2050 എന്ന യുഎഇ-യുടെ ഈ സ്ട്രാറ്റേജിക് ഇനീഷിയേറ്റീവ് ആഗോള സുസ്ഥിരതക്ക് നൽകുന്ന മികവുറ്റ സംഭാവനയായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.