യുഎഇയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് യുഎഇ ഗോൾഡൻ വിസകൾ നൽകുമെന്ന് ദുബായ് ഭരണാധികാരി പ്രഖ്യാപിച്ചു.
എല്ലാ വർഷവും ഓഗസ്റ്റ് 19 ന് ആചരിക്കുന്ന അന്താരാഷ്ട്ര മാനവിക ദിനത്തിന്റെ തലേന്നാണ് ഈ വാർത്ത പ്രഖ്യാപിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് വലിയ അംഗീകാരമാണ് ഇതിലൂടെ ലഭിക്കുന്നത്
ഇത്തരക്കാരുടെ പരിശ്രമങ്ങൾക്കും സമർപ്പണത്തിനും അംഗീകാരവും പ്രോൽസാഹനവും ലഭിക്കുമ്പോൾ കൂടുതൽ കൂടുതൽ ജനങ്ങളെ ജീവ കാരുണ്യ മേഖലയിൽ സജീവമാകാൻ പ്രേരിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചുകൊണ്ട് പറഞ്ഞു, “സ്ഥാപിതമായതുമുതൽ 320 ബില്യൺ ദിർഹത്തിലധികം സഹായം നൽകിയ നമ്മുടെ രാജ്യത്തെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു. ” എന്നിങ്ങനെ യായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
Tomorrow is World Humanitarian Day, and we are proud that the UAE has dedicated over AED320 billion in humanitarian aid since its inception. On this occasion, we would like to announce granting the Golden Visa to philanthropists in the UAE. Together, we create a better future.
— HH Sheikh Mohammed (@HHShkMohd) August 18, 2021