ഷാർജ: ഈദ് അൽ അദ ആചരിക്കുവാൻ ഷാർജ എമിറേറ്റിന്റെ തലസ്ഥാനമായ അൽ ദെയ്ദ് ആകർഷണ കേന്ദ്രമായി മാറാൻ ഒരുങ്ങുന്നു.
2021 ജൂലൈ 7 മുതൽ 10 വരെ എക്സ്പോ സെന്റർ ഷാർജയുടെ സംയുക്ത സംരംഭമായ എക്സ്പോ അൽ ദെയ്ദ് ആദ്യത്തെ ഈദ് അൽ അദാ എക്സിബിഷൻ നടത്തും.
വാർഷികത്തോടനുബന്ധിച്ച് പൗരന്മാരെയും സന്ദർശകരെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഇത്തരത്തിലുള്ള ഏക സംഭവമാണിത്.
മധ്യ റീജിയണിലേക്ക് പ്രമുഖ റീട്ടെയിലർമാരെ ഒരുമിപ്പിച്ചുകൊണ്ട്, അൽ കാദി എക്സിബിഷനുകൾ എക്സ്പോ സെന്റർ ഷാർജയുമായി സഹകരിച്ച് എക്സ്പോ അൽ ദെയ്ദിൽ പരിപാടി സംഘടിപ്പിക്കും.
കുടുംബസംഗമങ്ങൾ, സമ്മാനം നൽകൽ, പ്രത്യേക പ്രാർത്ഥനകൾ എന്നിവയ്ക്കുള്ള സമയമാണ് ഈദ് അൽ അദ എന്ന് ഷാർജയിലെ എക്‌സ്‌പോ സെന്റർ സിഇഒ സെയ്ഫ് അൽ മിഡ്ഫ പറഞ്ഞു. റമദാൻ, ഈദ് അൽ ഫിത്തർ, ഈദ് അൽ അദ ഉപഭോക്തൃ പരിപാടികൾ എക്‌സ്‌പോ സെന്റർ ഷാർജയിൽ സംഘടിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു. എക്‌സ്‌പോ അൽ ദെയ്ദിൽ ഇതാദ്യമായാണ് ഇത്തരമൊരു മേള നടക്കുന്നത്. അൽ ദെയ്ദിലേക്ക് പരിപാടി നടത്തുന്നതിനായി അൽ കാഡി എക്‌സിബിഷനുകളുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട് എന്നും സെയ്ഫ് അൽ മിഡ്ഫ പറഞ്ഞു.
എക്സ്പോ അൽ ദെയ്ദിലേ ഈദ് അൽ അദാ എക്സിബിഷൻ, വടക്കൻ എമിറേറ്റുകളിൽ നിന്നും രാജ്യത്തുടനീളമുള്ള താമസക്കാർക്ക് നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി ശാന്തമായ ഒരു ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യും. സംസ്കാരം, ഈന്തപ്പനത്തോട്ടങ്ങൾ, ഒട്ടക മൽസരങ്ങൾ ഉൾപ്പെടുന്ന ഒരു അവധിക്കാല ഇടമെന്ന നിലയിൽ അറിയപ്പെടുന്ന അൽ ദെയ്ദ് ഇപ്പോൾ ഈദ് അൽ അദാ എക്സിബിഷൻ ആരംഭിക്കുന്നതോടെ കൂടുതൽ ആകർഷകമാവും എന്ന് അൽ മിഡ്ഫ പറഞ്ഞു.
എക്‌സിബിഷനിൽ നിരവധി സുഗന്ധദ്രവ്യങ്ങൾ, അബായകൾ, ഫാഷൻ ആക്‌സസറികൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, സമ്മാന ഇനങ്ങൾ, ഉപഭോക്തൃവസ്‌തുക്കൾ, പരമ്പരാഗത വിഭവങ്ങൾ എന്നിവ വ്യാപാരികൾ പ്രദർശിപ്പിക്കും.
എക്സ്പോ അൽ ദെയ്ദിൽ വൈകുന്നേരം 4 മുതൽ 10 വരെ ഈദ് അൽ അദ എക്സിബിഷൻ പ്രവർത്തിക്കും.