ഷാർജ : മുതിർന്ന പൗരന്മാർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കിയതായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആശുപത്രിയിലേക്കും തിരിച്ചുമുള്ള ഗതാഗതവും അവരുടെ വ്യക്തിഗത പരിചരണവും ഉൾപ്പെടുന്നതാണ് സേവനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ ഡയറക്ട് ലൈൻ പ്രോഗ്രാമിലൂടെയാണ് ഷാർജ ഭരണാധികാരി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.