യുഎഇ: ബഹിരാകാശ പര്യവേക്ഷണ രംഗത്തെ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയ്ക്കും സാധ്യതകളെന്ന് യു.എ.ഇ. നൂതന സാങ്കേതിക വകുപ്പ് മന്ത്രിയും സ്പേസ് ഏജൻസി ചെയർവുമണുമായ സാറ അൽ അമീരി. ബഹിരാകാശ പര്യവേക്ഷണ പരിപാടികളിലൂടെ മാത്രമേ അതിനുള്ള സാധ്യതകൾ തുറന്നിടപ്പെടുകയുള്ളു. സാങ്കേതിക രംഗങ്ങളിലെ പുരോഗതിയുടെ അടിസ്ഥാനത്തിലാണ് ഇത് നടപ്പാകുക. എക്സ്‌പോയിൽ സ്പേസ് ബിസിനസ് ഫോറത്തിൽ സംസാരിക്കവേ അവർ പറഞ്ഞു.