യു.എ.ഇ: മൂന്നാഴ്ച നീണ്ടുനിന്ന ശൈത്യകാല അവധിദിനങ്ങൾക്ക് വിരാമം കുറിച്ച് യു.എ.ഇ.യിലെ എല്ലാ എമിറേറ്റുകളിലേയും പൊതുവിദ്യാലയങ്ങളും സ്വകാര്യ വിദ്യാലയങ്ങളും ജനുവരി 3 മുതൽ പ്രവർത്തനമാരംഭിച്ചു.
ദുബായിൽ 210സ്വകാര്യവിദ്യാലയങ്ങളിലായി 279,000 വിദ്യാർത്ഥികളാണ് ഈ വർഷത്തെ സെക്കന്റ് ടേർമിനായി പടികടന്നെത്തിയിരിക്കുന്നത്.
അബുദാബിയിലെ എല്ലാ വിദ്യാലയങ്ങളും ജനുവരി 17 വരെ വിദൂരവിദ്യാഭ്യാസത്തിന് നിർദേശം നൽകിയിട്ടുണ്ട്. അതിന് ശേഷം കോവിഡ്_19 സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനിക്കുമെന്നും അബുദാബി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഷാർജയിലേയും ചുരുക്കം ചില സ്കൂളുകൾ മാത്രമാണ് കുട്ടികൾക്കായ് തുറന്ന് പ്രവർത്തിച്ചിരിക്കുന്നത്. മറ്റുള്ളവർ ഇപ്പോഴും ഓൺലൈൻ ക്ലാസുകൾ തുടരുന്നതാണ്. അടുത്ത വാരത്തോടെ മിക്ക വിദ്യാലയങ്ങളും പ്രവർത്തനമാരംഭിച്ചു തുടങ്ങുമെന്നും ഷാർജാ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അറിയിച്ചു.
എല്ലാ വിധ മുൻകരുതലുകളും സ്വീകരിച്ച് കൊണ്ടായിരിക്കണം സ്കൂൾ പ്രവേശനം എന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ കുട്ടികളുടെ പഠനരീതി തെരഞ്ഞെടുപ്പിന് രക്ഷിതാക്കൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. പഠനം ക്ലാസ് മുറിയിലാവണമോ അതോ ഓൺലൈനായോ എന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാവുന്നതാണ്.