റമദാന്‍ മാസത്തില്‍ യുഎയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചു. പുണ്യമാസത്തിലെ സ്വകാര്യ ജീവനക്കാരുടെ പ്രവര്‍ത്തിസമയം 2 മണിക്കൂര്‍ കുറയുമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവല്‍ക്കരണമന്ത്രാലയം അറിയിച്ചു. കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധം വിദൂരജോലി നടപ്പിലാക്കുന്നതിനും അനുമതിയുണ്ട്.
സ്വകാര്യമേഖലയില്‍ 8, അല്ലെങ്കില്‍ 9 മണിക്കൂറാണ് സാധാരണ പ്രവര്‍ത്തിസമയം. അതില്‍നിന്നും രണ്ടുമണിക്കൂറിന്റെ ഇളവാകും ജീവനക്കാര്‍ക്ക് ലഭിക്കുക. റമദാനില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവന്നാല്‍ ഓവര്‍ ടൈമായി പരിഗണിക്കണമെന്നും അധിക കൂലി നല്‍കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റിബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ഹിജ്‌റി കലണ്ടര്‍ പ്രകാരം മാര്‍ച്ച് 12നാകും റമദാന്‍ വ്രതം ആരംഭിക്കുക.