യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈ മാസം 24ന് (തിങ്കൾ) ഇറ്റലി പര്യടനം ആരംഭിക്കും. സന്ദർശന വേളയിൽ ഷെയ്ഖ് മുഹമ്മദ് ഇറ്റലി പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും ചർച്ചകൾ നടത്തും.പ്രത്യേകിച്ച് സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, പുനരുപയോഗ ഊർജം, നൂതന സാങ്കേതികവിദ്യ, നിർമിത ബുദ്ധി, സാംസ്കാരിക വിനിമയം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. യുഎഇയും ഇറ്റലിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ചർച്ചകൾ.