ദുബായ് :ലോകമെമ്പാടും പരസ്പര ധാരണ, സമാധാനം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ വിജയിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.അബൂദബി: പുതിയ മാർപ്പാപ്പയും ആഗോള കത്തോലിക്കാ സഭാ നേതാവുമായി തെരഞ്ഞെടുക്കപ്പെട്ട കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ അഭിനന്ദന സന്ദേശം അയച്ചു. ലോകമെമ്പാടും പരസ്പര ധാരണ, സമാധാനം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ വിജയിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും, വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാനും കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് സമാന സന്ദേശങ്ങൾ അയച്ചു.