ദുബായ്: യുഎസ്എയിലെ ഗ്ലോബൽ ബിസിനസ് സൊല്യൂഷൻസിൽ(ജിബിഎസ്) നിന്ന് അടിയന്തിര സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഐഎസ്‌ഒ / ഡിഐഎസ് 22329 ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മോഹാപ്) നേടി.
മോഹാപ് അണ്ടർ സെക്രട്ടറിയും എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. മുഹമ്മദ് സലിം അൽ ഒലാമയാണ് മോഹാപ്പിന്റെ സർക്കാർ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ വെദാദ് ബു ഹമീദിന്റെ സാന്നിധ്യത്തിൽ സർട്ടിഫിക്കേഷൻ സ്വീകരിച്ചത്.
അടിയന്തിര സാഹചര്യങ്ങളിൽ തങ്ങളുടെ മേഖലയിൽ പ്രതിരോധവും പ്രതികരണശേഷിയും ശക്തിപ്പെടുത്തുന്ന ആഗോള മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത, അതുപോലെ തന്നെ മന്ത്രാലയത്തിന്റെ നേതൃത്വവും മികവും നിലനിർത്തുന്നതിന് നൂതന ബിസിനസ്സ് മോഡലുകളുടെ ഉപയോഗം എന്നിവയാണ് സർട്ടിഫിക്കേഷൻ കാണിക്കുന്നത് എന്ന് അൽ ഒലാമ പറഞ്ഞു.
കോവിഡ്- 19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ യുഎഇയുടെ ശ്രദ്ധേയമായ ട്രാക്ക് റെക്കോർഡിന് മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് സർട്ടിഫിക്കേഷൻ എന്ന് ബു ഹമീദ് പറഞ്ഞു.