യുഎഇ: രോഗചികിത്സാവധികൾക്കും മെഡിക്കൽ റിപ്പോർട്ടുകൾക്കുമായി ഇലക്ട്രോണിക് സേവനങ്ങൾ ഉപയോഗപ്പെടുത്താൻ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മെഡിക്കൽ റിപ്പോർട്ടുകൾക്കായുള്ള അഭ്യർത്ഥനകൾ, രോഗചികിത്സാവധി സാക്ഷ്യപ്പെടുത്തുന്നതിനായുള്ള റിപ്പോർട്ടുകൾ, നേരത്തെയുള്ള വിരമിക്കൽ അല്ലെങ്കിൽ മെഡിക്കൽ വൈകല്യങ്ങൾ സംബന്ധിച്ച അഭ്യർത്ഥനകൾ എന്നിവയ്ക്കുള്ള മെഡിക്കൽ കമ്മിറ്റിയുടെ അംഗീകാരം മൊഹാപ് സേവനത്തിൽ ഉൾപ്പെടുന്നു.
മെഡിക്കൽ റിപ്പോർട്ട് അഭ്യർത്ഥന മൊഹാപിന്റെ പേഷ്യന്റ് പോർട്ടലായ ‘ഷെഫ’യിൽ അപ്‌ഡേറ്റ് ചെയ്ത പതിപ്പിലൂടെ ലഭിക്കുന്നതാണ്.
പോർട്ടൽ ഉപയോഗപ്പെടുത്താനായി അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കുകയും,
പ്രാഥമിക അംഗീകാരത്തിന് ശേഷം, അപേക്ഷകൻ ഫീസ് അടയ്‌ക്കേണ്ടതുമാണ്. ബന്ധപ്പെട്ട ഡോക്ടർമാർക്ക് അപേക്ഷ കൈമാറുകയും, മെഡിക്കൽ റിപ്പോർട്ട് പൂർത്തിയായിക്കഴിഞ്ഞാൽ, അത് ‘ഷെഫ’ പോർട്ടലിലെ അക്കൗണ്ട് വഴി രോഗിക്ക് ലഭ്യമാക്കുന്നതാണ്.
രോഗചികിത്സാവധി സംബന്ധിച്ചുള്ള സാക്ഷ്യപ്പെടുത്തൽ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവയുടെ സേവനം മന്ത്രാലയ വെബ്‌സൈറ്റ് അല്ലെങ്കിൽ സേവന വിതരണ കേന്ദ്രങ്ങൾ വഴി ലഭിക്കുന്നതാണ്. വിരമിക്കൽ, മെഡിക്കൽ വൈകല്യം സംബന്ധിതമായ റിപോർട്ടുകൾ എന്നിവയ്ക്കുള്ള അപേക്ഷകളുടെ അംഗീകാരവും മന്ത്രാലയം നൽകുന്നു