യുഎഇ: യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ആരോഗ്യ പരിപാലന ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യാൻ ഇ-പരാതി സംവിധാനം ഉപയോഗിക്കണമെന്ന് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. നൽകുന്ന വിവരങ്ങളുടെ നിഷ്പക്ഷത, രഹസ്യ സ്വഭാവം, വിശ്വാസ്യത എന്നിവ കാത്തുസൂക്ഷിക്കും. ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെയും ജീവനക്കാരെയും കുറിച്ചുള്ള പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ഇതു സഹായിക്കും.അന്വേഷണം അവസാനിക്കുന്നതുവരെ പരാതിക്കാരനെ നിരീക്ഷിക്കാനും ഇതിൽ സംവിധാനമുണ്ടെന്ന് ആരോഗ്യവിഭാഗത്തിലെ ലൈസൻസിങ് വിഭാഗം മേധാവി അബീർ ആദിൽ പറഞ്ഞു. ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സമിതി പരാതി പരിശോധിച്ച് നടപടി സ്വീകരിക്കും.