യു എ ഇയിൽ കരാർ അവസാനിപ്പിച്ച തൊഴിലാളികളെ രാജ്യം വിടാൻ തൊഴിലുടമകൾ നിർബന്ധിക്കരുതെന്ന് അബുദാബി ലേബർകോടതി. പകരം മറ്റൊരു ജോലി കണ്ടെത്തി മാറാൻ 180 ദിവസത്തെ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.ഈ കാലയളവുവരെ സാധുതയുള്ള വീസ ഉണ്ടെന്നും ഉറപ്പുവരുത്തണം. യുഎഇയിലെ പുതിയ തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന്ആവശ്യപ്പെട്ട് സ്വകാര്യമേഖലാ സ്ഥാപന മേധാവികൾക്കായി നടത്തി വെർച്വൽ നിയമ സാക്ഷരതാ സെഷനിലാണു കോടതി ഈആവശ്യം ഉന്നയിച്ചത്. അനുയോജ്യ ജോലി സമയം തിരഞ്ഞെടുക്കാൻ ജീവനക്കാരന് അവകാശമുണ്ട്. വ്യത്യസ്ത കഴിവുകളുള്ളവർക്കുദിവസ, മണിക്കൂർ അടിസ്ഥാനത്തിൽ പ്രത്യേക കരാറുണ്ടാക്കി ഒന്നിലേറെ കമ്പനിയിൽ പാർട്ട് ടൈം ജോലി ചെയ്യാനുംഅനുമതിയുണ്ട്.പുതിയ നിയമത്തെ കുറിച്ചുള്ള അജ്ഞത നിയമം ലംഘിക്കുന്നതിനുള്ള ഇളവല്ലെന്നും പറഞ്ഞു. യുഎഇയിൽ തൊഴിൽതർക്ക കേസുകൾ വർധിച്ചതിനെ തുടർന്നാണു കോടതി സ്വരം കടുപ്പിച്ചത്. തൊഴിൽ നിയമത്തിൽ പുതുതായി കൊണ്ടുവന്നമാനദണ്ഡങ്ങൾ ജീവനക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചുള്ള വയാണെന്ന്അബുദാബി ലേബർ കോടതി ഉപമേധാവി അലി ഹസൻ അൽഷത്തേരി വിശദീകരിച്ചു. തൊഴിൽ നിയമവുമായി ബന്ധപ്പെട്ടവിവരങ്ങളെല്ലാം തൊഴിലുടമകൾ അറിഞ്ഞിരിക്കണമെന്നും പറഞ്ഞു.