യു.എ.ഇ. യിലെ സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം വർധിപ്പിക്കുന്നു . മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻഅബ്ദുൽമന്നൻ അൽ അവാർ ഇതുസംബന്ധിച്ചുള്ള മന്ത്രിതല പ്രമേയം പുറത്തിറക്കി. സ്വദേശിവത്കരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളമാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ സംരംഭമാണ് തവ്തീൻ പാർട്‌ണേഴ്‌സ് ക്ലബ്. ഇതിന്റെ പുനഃസംഘടന സംബന്ധിച്ച് പരിഷ്‌കരിച്ചമാനദണ്ഡങ്ങളും അംഗത്വ ആവശ്യകതകളും അടങ്ങുന്ന പ്രമേയമാണ് മന്ത്രി പുറത്തിറക്കിയത്.നേരത്തെ പ്ലാറ്റിനം, സ്വർണം, വെള്ളിഎന്നിങ്ങനെയായിരുന്നു മൂന്ന് തരത്തിലുള്ള അംഗത്വരീതി. ഇതുമാറ്റി ഒരു വിഭാഗം മാത്രമായാണ് മാറ്റിയിരിക്കുന്നത്.