അബുദാബി: യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് ഇസ്രായേലിന്റെ സാമ്പത്തിക സാങ്കേതിക കേന്ദ്രമായ ടെൽ അവീവിലേക്ക് വർഷം തോറും സർവീസ് ഷെഡ്യൂൾ ചെയ്യും.
2021 മാർച്ച് 28 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സേവനം യുഎഇയും ഇസ്രായേലും തമ്മിലുള്ള ബിസിനസ്, ഒഴിവുസമയ യാത്രക്കാർക്ക് കൂടുതൽ അനുയോജ്യവും സൗകര്യപ്രദവും ആവുമെന്ന് കമ്പനി തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ചൈന, ഇന്ത്യ, തായ്‌ലൻഡ്, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളിലെ ഇത്തിഹാദ് യാത്ര ശൃംഖലയുമായി അബുദാബിയെ ബന്ധിപ്പിക്കുന്നതിന് അനുസരിചയിരിക്കും സമയക്രമപെടുത്തുക. ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുഹമ്മദ് അൽ ബുലുക്കി പുതിയ ഉഭയകക്ഷി കരാർ ഒപ്പിട്ടതിനുശേഷം, ഈ സുപ്രധാന രാജ്യങ്ങൾ തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നതിൽ ഇത്തിഹാദ് സന്തോഷിക്കുന്നു എന്ന് അറിയിച്ചു.
ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റുകളുടെ ആരംഭം ഒരു ചരിത്ര നിമിഷമാണ്, ഒരു എയർലൈൻ എന്ന നിലയിൽ ഇരു രാജ്യങ്ങൾക്കിടയിൽ മാത്രമല്ല, പ്രദേശത്തിനകത്തും പുറത്തും വ്യാപാരം, ടൂറിസം എന്നിവയ്ക്കുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഇത്തിഹാദിന്റെ പ്രതിബദ്ധത ഉറപ്പിക്കുന്നു എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കിയതും യുഎഇയും ഇസ്രായേലും തമ്മിലുള്ള അബ്രഹാം കരാറുകൾ സെപ്റ്റംബർ 15ന് വാഷിംഗ്ടൺ ഡി.സിയിൽ ഒപ്പുവെച്ചതിനെ തുടർന്നാണ് വിമാനസർവീസുകൾ ആരംഭിക്കുന്നത്. 2020 ഒക്ടോബർ 19ന് ടെൽ അവീവിലേക്കും പുറത്തേക്കും വാണിജ്യ പാസഞ്ചർ ഫ്ലൈറ്റ് ഓടിക്കുന്ന ആദ്യത്തെ ജിസിസി എയർലൈനായി ഇത്തിഹാദ് മാറി.