ദുബായ് : ഇസ്രായേൽ വിനോദസഞ്ചരികളെ യുഎഇയിലേക്ക് കൊണ്ടുപോകുന്ന ആദ്യ വിമാനം ഞാറായിച്ച ദുബായിൽ വന്നിറങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണിത്.
flyDubai ഫ്ലൈറ് നമ്പർ FZ8194 എന്ന വിമാനം വൈകുന്നേരം 5:40ന് ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി. കുറഞ്ഞ നിരക്കുള്ള ബോയിങ് 737 വിമനങ്ങളിലൊന്ന് ഞാറായിച്ച രാവിലെ ബെൻ ഗുരിയോൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിരുന്നു. യുഎഇയും ഇസ്രായേലും ഇരു രാജ്യങ്ങൾക്കും ഇടയിൽ പതിവ് വാണിജ്യ വിമാന സർവീസുകൾ ഉടൻ ആരംഭിക്കും. ഈ മാസം അവസാനം ടെൽ അവീവിലേക്ക് ഫ്ലൈറ്റ് സർവീസുകൾ അരഭിക്കാൻ ഫ്‌ളൈ ദുബായ് പദ്ധതിയിടുന്നുണ്ട്. ടൂറിസ്റ്റുകൾക്കായുള്ള “വാണിജ്യ ചാർട്ടർ ഫ്ലൈറ്റ്” എന്നാണ് ഞാറായിച്ചതെ ഫ്ലൈറ്റിനെ എയർലൈൻ വിശേഷിപ്പിച്ചത്.
സെപ്റ്റംബറിൽ വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിൽ യുഎഇയും ബഹ്‌റൈനിനൊപ്പം ഇസ്രായേലുമായി ഒരു സാധാരണ വത്കരണം കരാറിൽ ഒപ്പിട്ടിരുന്നു. ഇതിനെ തുടർന്നാണ് യുഎഇയും ഇസ്രായേലും വിമാന സർവ്വീസുകൾ ആരംഭിക്കുന്നത്.