അബുദാബി : സ്വദേശികളും വിദേശികളും ആയ യു.എ.ഇ.നിവാസികൾ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെക്കുറിച്ചും പകർച്ചവ്യാധിയിൽ നിന്നും എങ്ങനെ മുക്തമാകാം എന്നും സമൂഹത്തിൽ ബോധവൽകരണം നൽകാനായി മികച്ച ഹാഷ് ടാഗുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎം എ) ബോധവൽകരണ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു.
രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കായുള്ള യുഎഇയുടെ നേതൃത്വനിരയുടെ കാഴ്ചപ്പാടുകളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതാണ് ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ.
യു.എ.ഇ.യുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ നടത്തിവരുന്ന സൗജന്യ വാക്സിൻ വിതരണം ഇതിനോടകം 1.275,000 പേരിൽ നൽകികഴിഞ്ഞിരിക്കുന്നു.