യു.എ.ഇ : ആരോഗ്യ രംഗത്തെ മുൻനിരപ്രവർത്തർക്ക് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള അനുമതിയുമായി യു.എ.ഇ. സർക്കാർ. അവരുടെ ശാസ്ത്രീയവൈദഗ്ധ്യം കൊണ്ടുള്ള പരിശ്രമങ്ങൾക്കും ത്യാഗങ്ങൾക്കുമുള്ള മികച്ച പ്രതിഫലമായാണ് സർക്കാർ അവസരമൊരുക്കിയിരിക്കുന്നത്.
ഈ സുവർണ്ണ വിസ ഡോക്ടർമാർക്കും അവരുടെ കുടുംബങ്ങൾക്കും 10 വർഷത്തെ റെസിഡൻസി നൽകുന്നതും ജോലിയിൽ മികവ് നൽകുന്നതുമായിരിക്കും.
മെഡിക്കൽ സംരംഭത്തിലെ മികച്ച പ്രതിഭകളെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിലൂടെ യുഎഇയിൽ ജോലിചെയ്യാനും താമസിക്കാനും മെഡിക്കൽ സ്റ്റാഫുകൾക്ക് അവസരങ്ങൾ നൽകുന്നതുമാണ് ഈ സംരംഭം.
ഒരു പ്രചോദനാത്മക തൊഴിൽ അന്തരീക്ഷവും ഉയർന്ന നിലവാരമുള്ള ജീവിത നിലവാരം പ്രോത്സാഹിപ്പിക്കുന്നതലൂടെ ഇത് ദേശീയ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുകയും മെഡിക്കൽ സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും കണക്കിലെടുത്ത് ആഗോള മാതൃകയാവുകയും ചെയ്യുന്നതാണ് ഈ അനുമതി.