യുഎഇ: ഹൈസ്കൂൾ ബിരുദധാരികൾക്കും അവരുടെ കുടുംബങ്ങൾക്കും 10 വർഷത്തെ ഗോൾഡൻ വിസ അനുവദിക്കുന്നതായി യുഎഇ സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
മികച്ച വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനായാണ് ഈ നീക്കം.
പ്രഗത്ഭരായ ആളുകൾക്ക് ആകർഷകവും പ്രോത്സാഹജനകവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും, യുഎഇയുടെ വികസനത്തിന്റെ ഭാഗമാകാൻ അസാധാരണമായ മനസ്സിനെയും കഴിവുകളെയും ആകർഷിക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ താൽപര്യം കൂടി നിറവേറ്റുവാനായാണ് ഈ തീരുമാനം.
എമിറേറ്റ്സ് സ്കൂളുകൾ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ജനറൽ സെക്കൻഡറി സർട്ടിഫിക്കറ്റിൽ ശരാശരി 95 ശതമാനമെങ്കിലും പ്രതിനിധീകരിക്കുന്ന, ഇതിനു തുല്യമായ മികച്ച ഗ്രേഡ് പൊതു അല്ലെങ്കിൽ സ്വകാര്യ സ്കൂളുകളിനിന്നോ നേടിയ വിദ്യാർത്ഥികൾക്ക് 10 വർഷത്തെ റസിഡൻസ് വിസ അനുവദിക്കും.
യുഎഇയിലോ പുറത്തോ, ചില ശാസ്ത്രവിഷയങ്ങളിൽ ശരാശരി 3.75 ൽ കുറയാത്ത അല്ലെങ്കിൽ തത്തുല്യമായ ഗ്രേഡ് ഉള്ള, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ റെസിഡൻസി വിസയ്ക്ക് അർഹരാണ്.
അത്തരം വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കും വിസ അനുവദിക്കും.
എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ് ഗ്രേഡ് 12 വിദ്യാർത്ഥികളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിലെ പൊതു വിജയ നിരക്ക് ഏകദേശം 91 ശതമാനമാണ്.