യുഎഇ: ഗോൾഡൻ വിസ കൈവശമുള്ളവർക്ക് വർക്ക് പെർമിറ്റ് നൽകുന്നതായി യുഎഇ ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ചു.
ഗോൾഡൻ വിസ ഉടമകൾക്ക് വർക്ക് പെർമിറ്റ് സൃഷ്ടിച്ചുകൊണ്ടുള്ള
കാബിനറ്റ് പ്രമേയത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.
മൂന്ന് കേസുകളിലാണ് ഇത്തരം പെർമിറ്റുകൾ ആവശ്യമാകുന്നതെന്നു മന്ത്രാലയം വ്യക്തമാക്കി. ആദ്യത്തേത്
ഗോൾഡൻ റെസിഡൻസി ലഭിക്കുമ്പോൾ തൊഴിലില്ലാത്തവരും, ഒരു നിശ്ചിത തൊഴിലുടമയ്ക്കായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുമാണ്. രണ്ടാമത്തേത് ഒരു പുതിയ തൊഴിലുടമയ്ക്കായി ജോലി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഗോൾഡൻ റെസിഡൻസി ഉടമകൾക്കാണ് . ഗോൾഡൻ റെസിഡൻസി ഉടമയുടെ വർക്ക് പെർമിറ്റും കരാറും പുതുക്കാൻ നിലവിലെ തൊഴിലുടമ ആഗ്രഹിക്കുമ്പോൾ ഉള്ള സാഹചര്യമാണ് മൂന്നാമത്തേത്.
മാതാപിതാക്കളുടെ താമസസ്ഥലത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ജോലിക്ക് അപേക്ഷിക്കുന്ന ആശ്രിതർ ഗോൾഡൻ വിസ കൈവശമുള്ളവരാണെങ്കിൽ, ജോലി പെർമിറ്റുകളും കരാറുകളും നൽകുന്നതുമായി ബന്ധപ്പെട്ട അതേ നിയമങ്ങളും നടപടിക്രമങ്ങളും അവർക്ക് ബാധകമാണെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഗോൾഡൻ റെസിഡൻസി ലഭിച്ച തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമിടയിലുള്ള വർക്ക് പെർമിറ്റുകളും കരാറുകളും സാധുവായി തുടരുമെന്നതിനൊപ്പം എല്ലാ യുഎഇ നിയമങ്ങൾക്കും വിധേയമായിരിക്കും.
മന്ത്രാലയം പറയുന്നതനുസരിച്ച്, രാജ്യത്തിന് പുറത്തുള്ളവർക്ക് വർക്ക് പെർമിറ്റിന് ബാധകമായ തുക, അതുപോലെ തന്നെ വർക്ക് പെർമിറ്റുകളും കരാറുകളും പുതുക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള തുക എന്നിവയും ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് ബാധകമാകും.