യു.എ.ഇയുടെ വിവിധ പ്രദേശങ്ങളിൽ മൂടൽ മഞ്ഞ് തുടരുന്നു .നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ഈ വാരാന്ത്യത്തിൽ യുഎഇയിൽ മൂടൽമഞ്ഞുള്ള കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി .ചില പ്രദേശങ്ങളിൽ കുറഞ്ഞ ദൃശ്യപരതയും മൂടൽമഞ്ഞ് രൂപപ്പെടുന്നതും കാരണം നിവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി NCM അറിയിച്ചു.ചില കിഴക്കൻ പ്രദേശങ്ങളിൽ ചില സമയങ്ങളിൽ പൊടി നിറഞ്ഞ അന്തരീക്ഷമായിരിക്കും. ആകാശം ഭാഗികമായി മേഘാവൃതമാകാനും സാധ്യതയുണ്ട്.വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി .