യുഎഇ: ജൂലൈ 31 വരെ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പാസ്സന്ജർ ഫ്ലൈറ്റുകൾ നിർത്തിവയ്ക്കുമെന്ന് ഇത്തിഹാദ് എയർവേസ് വെള്ളിയാഴ്ച അറിയിച്ചു.
വിമാനം പുറപ്പെടുന്നതിന് പരമാവധി 48 മണിക്കൂർ മുമ്പ് എടുത്ത പിസിആർ നെഗറ്റീവ് ടെസ്റ്റ് കൈവശമുള്ള നയതന്ത്രജ്ഞർക്കും, യുഎഇ പൗരന്മാർക്കും, ഗോൾഡൻ വിസ ഉടമകൾക്കും യാത്ര ചെയ്യാൻ അനുവാദം ഉണ്ട്.
ദക്ഷിണാഫ്രിക്കയിലേക്കും നൈജീരിയയിലേക്കും പുറപ്പെടുന്ന വിമാന സർവീസുകളും നീട്ടിവെച്ചു.
ദക്ഷിണാഫ്രിക്കയിൽ നിന്നും നൈജീരിയയിൽ നിന്നും യുഎഇയിലേക്ക് യാത്രചെയ്യുന്നവരുടെ പ്രവേശനം നിയന്ത്രിക്കുന്ന സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായാണ് യാത്രാ സർവിസുകൾ നീട്ടിവെച്ചതെന്ന് ഇത്തിഹാദ് എയർവേസ് വെബ്‌സൈറ്റ് അപ്‌ഡേറ്റിൽ വ്യെക്തമാക്കി.
യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) ഫ്ലൈറ്റ് സസ്പെന്ഷന്റെ അവസാന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.