അബുദാബി : വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി യൂറോപ്യൻ യൂണിയൻ കമ്മിഷനുമായി ഫോണിലൂടെ ചർച്ച നടത്തി. യൂറോപിൽ അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങളും ഫ്രാൻസ് ഉൾപ്പെടെയുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടായ തീവ്രവാദ ആക്രമണങ്ങളും മറ്റു ദേശീയവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളിൽ ഷെയ്ഖ് അബ്‍ദുള്ള ബിൻ സായിദും യൂറോപ്യൻ കമ്മീഷൻ പ്രെസിഡന്റ് ബോറലും ചർച്ച ചെയ്തു.
തീവ്രവാദവും ഭീകരാക്രമണങ്ങളും സാധ്യമാകുന്ന എല്ലാ രീതിയിലും തടയുന്നതിന് യുഎഇ പിന്തുണ അറിയിച്ചു. ഇത്തരം നീചകാരമായ പ്രവർത്തനങ്ങൾ തടയാൻ യുഎഇ ലോക രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സാധ്യമായ എല്ലാ മേഖലകളിലും സഹകരണം വളർത്തിയെടുക്കുക എന്നതാണ് ചാർച്ചയുടെ പ്രധാന ലക്ഷ്യം.