യുഎഇ: ലോകമെമ്പാടും കൂടുതൽ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും അന്താരാഷ്ട്ര യാത്രയെ പ്രാപ്തമാക്കുന്ന പ്രോട്ടോക്കോളുകൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിനാൽ, എമിറേറ്റ്‌സ് ഹബിൽ നിന്നു പുറത്തേക്കും യാത്ര ചെയ്യുന്ന പ്രീമിയം ഉപഭോക്താക്കൾ വർധിക്കുന്നതുകൊണ്ട് എമിറേറ്റ്സ് ഫസ്റ്റ് ക്ലാസ് ലോഞ്ച് വീണ്ടും തുറക്കുന്നതായിരിക്കും.
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കും, സ്കൈവാർഡ്സ് അംഗങ്ങൾക്കുമായി 2020 ജൂലൈ മുതൽ ആരംഭിച്ച കോൺകോർസ് ബിയിലെ എമിറേറ്റ്സ് ബിസിനസ് ക്ലാസ് ലോഞ്ച് തുടർന്നും പ്രവർത്തിക്കുമെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുകയുണ്ടായി.
സമഗ്രമായ ബയോ-സുരക്ഷാ പ്രോട്ടോക്കോളുകൾ ഉള്ളതിനാൽ, എമിറേറ്റ്സ് ഫസ്റ്റ് ക്ലാസ് ലോഞ്ചിൽ സ്ഥിതിചെയ്യുന്ന എല്ലാ ട്രേഡ്മാർക് സേവനങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.
വീണ്ടും തുറക്കുന്ന എമിറേറ്റ്സ് ഫസ്റ്റ് ക്ലാസ് ലോഞ്ചിൽ പുതുമയുള്ളതും വിശാലമായതുമായ ഇരിപ്പിടങ്ങളും അടങ്ങിയ ഡൈനിംഗ്, റെസ്റ്റ്, സോഷ്യൽ ഏരിയ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
എമിറേറ്റ്സ് ഫസ്റ്റ് ക്ലാസ് ഉപഭോക്താക്കൾക്ക് എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിംഗിൽ പാചകക്കാർ സൃഷ്ടിച്ച 55-ലധികം വിഭവങ്ങളുള്ള പുതിയ മെനുവിൽ നിന്ന് വിഭവങ്ങൾ തിരഞ്ഞെടുക്കാം.
സസ്യാഹാരം, ഗ്ലൂറ്റൻ-ഫ്രീ, ആരോഗ്യകരമായ മറ്റ് ഓപ്ഷനുകൾ എന്നിവ മെനു വാഗ്ദാനം ചെയ്യുന്നു.
വ്യത്യസ്ത സമയ മേഖലകളിൽ നിന്നുള്ള ഉപഭോക്താക്കളെ പരിപാലിക്കുവാനായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണ ഓപ്ഷനുകളും ഏത് സമയങ്ങളിലും ലോഞ്ച് വാഗ്ദാനം ചെയ്യുന്നു.
കോൺകോഴ്‌സ് ബിയിലെ എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസ് ലോഞ്ച് വീണ്ടും തുറക്കുന്നത് ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രക്രിയയുടെ ഏറ്റവും പുതിയ ഘട്ടമാണ്, അതിൽ പ്രീമിയം യാത്രക്കാർക്കായി എയർലൈൻ ക്രമാനുഗതമായും സുരക്ഷിതമായും പുനരാരംഭിച്ചു. 70 നഗരങ്ങളിലെ കോംപ്ലിമെന്ററി ചൗഫിയർ ഡ്രൈവ് , ദുബായ്, കെയ്‌റോ, ന്യൂയോർക്ക് ജെഎഫ്കെ, മാഞ്ചസ്റ്റർ, ബോസ്റ്റൺ, മിലാൻ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലെ എമിറേറ്റ്സ് ലോഞ്ച് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു