.
ദുബായ് : ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിയുടെ (ദീവാ) മികച്ച പ്രവർത്തനങ്ങൾക്കായും വരും തലമുറയ്ക്ക് സ്പേസ് ടെക്നോളജിയുടെ അനന്ത സാധ്യതകളെ പരമാവധി ഉപയോഗിക്കാനുമുള്ള സംരംഭമായ സ്പേസ്_ഡി ദുബായ് ഭരണാധികാരിയും യു.എ.ഇ.വൈസ്പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
ഫോർത്ത് ഇന്റസ്ട്രിയൽ റെവല്യൂഷൻ ടെക്നോളജികളായ “ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ബ്ലോക് ചെയിൻ മുതലായവയുടെ ഉപയോഗം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വഴി സാധ്യമാക്കി തരുന്നതാണ് സ്പെയ്സ്_ഡി.
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദീവാ മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ സഈദ് മുഹമ്മദ് അൽ തായർ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കാളികളായി.