ദുബായ്: ഡ്രൈവിംഗ് മേഖലയിലെ ഇൻസ്ട്രക്ടർമാരെ പരിശീലിപ്പിക്കുന്നതിന്, അംഗീകൃത ഡ്രൈവിംഗ് സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) തിങ്കളാഴ്ച പ്രഖ്യാപിച്ചു.
കസ്റ്റമൈസ്ഡ് പരിശീലന പരിപാടികൾ നടപ്പിലാക്കുക എന്നുള്ള ചുമതല ആർടിഎയ്ക്കാണ്.
സ്വന്തം സുരക്ഷയും,മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാൻ ഡ്രൈവർമാർ പാലിക്കേണ്ട കടമകളും നടപടിക്രമങ്ങളും കോഴ്സിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
പ്രധാന ഘടകങ്ങളിൽ ഡ്രൈവർമാരുടെ നിയമപരമായ ഉത്തരവാദിത്തം, ഡ്രൈവറുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ, ഉൾപ്പെടുന്നു; ട്രാഫിക്കിനുള്ള കാരണങ്ങളും സ്ഥിതിവിവരക്കണക്കുകളും, വ്യത്യസ്ത ഡ്രൈവിംഗ് അവസ്ഥകളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതും, ട്രാഫിക്കിൽ എങ്ങനെ പ്രതികരിക്കണം എന്നും, അടിയന്തിര വാഹനങ്ങൾക്ക് വഴിയൊരുക്കുന്നതും കോഴ്സിന്റെ പ്രധാന ഘടകങ്ങളാണ്.
കോഴ്‌സിന്റെ അവസാനം, ഡ്രൈവർമാരുടെ അറിവ് പരിശോധിക്കുന്നതിനായി ഒരു വിലയിരുത്തൽ നടത്തുകയും ചെയ്യും.
ഈ മേഖലയെ, പ്രത്യേകിച്ചും സുരക്ഷയുടെയും സുരക്ഷയുടെയും കാര്യത്തിൽ, ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാനാണ് ആർടിഎ ശ്രെമിക്കുന്നത്.