ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥിതിചെയ്യുന്ന ദുബായ് ഫ്ലവർ സെന്ററിലെ (ഡിഎഫ്സി) കാർഷിക ക്വാറന്റൈൻ സൗകര്യം കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. അബ്ദുള്ള ബെൽഹൈഫ് അൽ നുയിമി പരിശോധിച്ചു.
അതിർത്തികളിലെ കാർഷിക ഉൽപന്ന പരിശോധന മെച്ചപ്പെടുത്തുന്നതിനും, ഭക്ഷ്യ സുരക്ഷയും സസ്യ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിന്റെ (എംഒസിസിഎഇ) ലക്ഷ്യങ്ങളെ കണക്കിലെടുത്തുകൊണ്ടാണ് ഈ പരിശോധന.
യുഎഇയിലുടനീളമുള്ള എൻട്രി പോയിൻറുകളിൽ പ്ലാന്റ് ആൻഡ് വെറ്റിനറി ടെസ്റ്റിംഗ്, ക്വാറന്റൈൻ സൗകര്യങ്ങൾ നവീകരിക്കുന്നുവെന്നും, ഉയർന്ന ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സുരക്ഷിതമായ ചരക്കുകൾ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളുവെന്നും ഡോ. അൽ ന്യൂയിമി പറഞ്ഞു. ഈ സാഹചര്യത്തിൽ, എംഒസിസിഎഇ ഈ സൗകര്യങ്ങൾക്കായി ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയും അത്യാധുനിക ടെസ്റ്റിംഗ് സാങ്കേതികവിദ്യകൾ സജ്ജമാക്കുകയും ചെയ്തു എന്നും അദ്ദേഹം അറിയിച്ചു.
വർഷം മുഴുവനും കയറ്റുമതി സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള അവരുടെ സന്നദ്ധത ഉറപ്പുവരുത്തുന്നതിനായി മന്ത്രി ഡിഎഫ്‌സിയുടെ ലബോറട്ടറികളിലും ക്വാറന്റൈൻ സൗകര്യങ്ങളിലും പര്യടനം നടത്തി. പ്രത്യേകിച്ചും ഈദ് അൽ അദ, എക്സ്പോ 2020 ദുബായ് എന്നീ എന്നീ പരുപാടികൾക്കു മുന്നേ ചരക്കുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതാണ്.
ഇൻബൗണ്ട് കയറ്റുമതി കൈകാര്യം ചെയ്യുന്നതിനൊപ്പം, ഡിഎഫ്‌സിയിലെ കാർഷിക ക്വാറന്റൈൻ സൗകര്യം ഇറക്കുമതിക്കും കയറ്റുമതിക്കുമായി സംയോജിത ലോജിസ്റ്റിക് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.