ദു:ബൈ : കോവിഡ് 19 വ്യാപകമായപ്പോൾ ഏറ്റവും കൂടുതൽ ആശങ്കയിലായത് അംഗ വൈകല്യമുള്ളവരും ഭിന്നശേഷിക്കാരുമാണ് കോവിഡിനെ പ്രതിരോധിക്കാൻ മതിയായ ആരോഗ്യം അവർക്കില്ല എന്നതായിരുന്നു കാരണം.എന്നാൽ ഭിന്നശേഷികാർക്ക് അവരുടെ വീടുകളിലെത്തി വാക്സിൻ നൽകാനുള്ള സൗകര്യം ഏർപ്പെടുത്താനൊരുങ്ങുകയാണ് അബൂദാബി ഹെൽത്ത് സർവീസ് കമ്പനി ഉദ്യോഗസ്ഥർ.കഴിഞ്ഞ ദിവസം വയോജനങ്ങൾക്ക് വീട്ടിലെത്തി വാക്സിൻ നൽകാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നു.
‘നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾക്ക് അവസരം നൽകൂ, ഞങ്ങൾ നിങ്ങൾക്ക് അരികിലെത്താം എന്ന ആമുഖത്തോടെയാണ് സന്ദേശം ആരംഭിക്കുന്നത്. വാക്സിൻ സ്വീകരിക്കുന്നതിന് വേണ്ടി 80050 എന്ന നമ്പറിലേക്കാണ് ആവശ്യക്കാർ വിളിക്കേണ്ടത്.