ഫുജൈറ: ഫുജൈറയിലെ ഹമദ് ബിൻ അബ്ദുല്ല അൽ ഷർഖി സെക്കൻഡറി സ്കൂൾ, ദിബ്ബ, മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി സെക്കൻഡറി സ്കൂൾ എന്നീ രണ്ടു സ്കൂളുകളിലായി യു.എ.ഇ.യിലെ എല്ലാ പൊതു വിദ്യാലയങ്ങളിലേയും സ്വകാര്യ വിദ്യാലയങ്ങളിലേയും അധികൃതർക്കും അധ്യാപകർക്കും സൗജന്യ കോവിഡ് വാക്സിൻ വിതരണത്തിന് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി യു.എ.ഇ.വിദ്യാഭ്യാസ മന്ത്രാലയം.
ജനുവരി _12 മുതൽ ആരംഭിച്ച് രണ്ടാഴ്ചയോളം നീണ്ട് നിൽക്കുന്ന വാക്സിൻ വിതരണം 18 വയസ്സിന് മുകളിലുള്ള മുഴുവന് വിദ്യാർത്ഥികൾക്കും ലഭ്യമായിരിക്കും..
യു.എ.ഇ.യുടെ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇടപെടലുകളിലൂടെയാണ് ഇത് സാധ്യമായിരിക്കുന്നത്. എജുക്കേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സസ് കൗൺസിൽ ചെയർമാൻ കൂടിയുമാണ് അദ്ദേഹം..