അബുദാബി : കോവിഡ്-19 രജിസ്‌ട്രേഷനായുള്ള യുഎഇയുടെ ഔദ്യോഗിക അൽഹോസ്‌ൻ ആപ്പിലെ ഗ്രീൻ പാസിന്റെ സാധുത 30 ദിവസത്തിൽ നിന്ന് 14 ദിവസമായി കുറച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) തിങ്കളാഴ്ച യുഎഇ സർക്കാർ നടത്തിയ പ്രത്യേക മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.
ദിവസേനയുള്ള COVID-19 അണുബാധ നിരക്ക് അടുത്തിടെ വർദ്ധിച്ചതിനെ തുടർന്നുള്ള മുൻകരുതൽ നടപടിയായാണ് ഈ നീക്കം.
തീരുമാനം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുമെന്നും എല്ലാ മേഖലകളിലെയും എല്ലാ ജീവനക്കാർക്കും ഇത് ബാധകമാകുമെന്നും NCEMA അറിയിച്ചു. എന്നാൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ജൂൺ 20 മുതൽ ബാധകമാവുന്നതാണ്.
യുഎഇയിലെ മാളുകൾ, സർക്കാർ ഓഫീസുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ജിമ്മുകൾ, സ്‌കൂളുകൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ എന്നിവയുൾപ്പെടെ നിരവധി പൊതു ഇടങ്ങളിലും ഇവന്റുകളിലും പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് ആവശ്യമാണ്. 14ന് ദിവസത്തിന് ശേഷം നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ലഭിച്ചുകഴിഞ്ഞാൽ ഇത് ലഭിക്കും. ഈ ഗ്രീൻ പാസ് ഇല്ലാതെ, രാജ്യത്തുടനീളമുള്ള നിരവധി പൊതു ഇടങ്ങളിൽ പ്രവേശിക്കാൻ നിങ്ങളെ അനുവദിക്കില്ലെന്നും എൻട്രി പരിശോധനകൾ വീണ്ടും കൂടുതൽ കർശനവും വ്യാപകവുമാകുമെന്ന് എൻസിഇഎംഎ പറഞ്ഞു.